നീലക്കുറിഞ്ഞി
മൂന്നാറിലും രാജമലയിലുമുള്ള നീലക്കുറിഞ്ഞി പൂക്കുന്ന താഴ്വരകള്‍ പ്രസിദ്ധമാണ്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന ഒരിനം കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി. മലകള്‍ മുഴുവന്‍ കുറിഞ്ഞിപ്പൂക്കള്‍ കൊണ്ട് മൂടിക്കിടക്കുന്ന കാഴ്‌ച മനോഹരമാണ്. നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.
കാണപ്പെടുന്ന സ്ഥലങ്ങൾ
നീലഗിരി കുന്നുകൾ, പളനി മലകൾ, മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകൾ എന്നിവിടുങ്ങളിലാണ് കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നത്. മൂന്നാറിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികൾ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിലും നിലക്കുറിഞ്ഞി ധാരാളമുണ്ട്. തമിഴ്‌നാട്ടിൽ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയിൽ മുക്കൂർത്തി ദേശീയോദ്യാനത്തിലെ മുക്കൂർത്തി മലയിലാണ് കുറിഞ്ഞി കാണപ്പെടുന്നത്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ